LiveTV

Live

Sports

കാട്ടുതീ; ആസ്ത്രേലിയന്‍ ഓപ്പണ് ഭീഷണിയാകുന്നു

താരങ്ങള്‍ക്ക് ശ്വാസതടസം നേരിട്ടതോടെ യോഗ്യതാ മത്സരങ്ങള്‍ പലതും തടസപ്പെട്ടു

കാട്ടുതീ; ആസ്ത്രേലിയന്‍ ഓപ്പണ് ഭീഷണിയാകുന്നു

കാട്ടുതീയെ തുടര്‍ന്നുണ്ടായ പുക ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ക്ക് ഭീഷണിയാകുന്നു. യോഗ്യതാ മത്സരങ്ങള്‍ തടസപ്പെട്ടു. ഈ മാസം 20 മുതലാണ് ആസ്ത്രേലിയന്‍ ഓപ്പണ്‍ തുടങ്ങുക. മെല്‍ബണ്‍ നഗരമാകെ കാട്ടുതീയെ തുടര്‍ന്നുള്ള പുക മൂടിയിരിക്കുകയാണ്.

ആസ്ത്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനെത്തിയ ടെന്നീസ് താരങ്ങളാണ് ഇത് മൂലം ശരിക്കും ബുദ്ധിമുട്ടിയത്. താരങ്ങള്‍ക്ക് ശ്വാസതടസം നേരിട്ടതോടെ യോഗ്യതാ മത്സരങ്ങള്‍ പലതും തടസപ്പെട്ടു. പലരും നിരാശരായി മത്സരത്തില്‍ നിന്ന് പിന്മാറി.