LiveTV

Live

Sports

‘സമരം ചെയ്യുന്നവര്‍ തിരികെ ക്ലാസുകളിലേക്ക് പോവട്ടേ...’

പഠിക്കാനാണ് വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്നത്. അതായിരിക്കണം അവരുടെ പ്രഥമ ലക്ഷ്യം

‘സമരം ചെയ്യുന്നവര്‍ തിരികെ ക്ലാസുകളിലേക്ക് പോവട്ടേ...’

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍, തെരുവില്‍ നിന്ന് ക്ലാസ്മുറികളിലേക്ക് മടങ്ങി പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. പഠിക്കാനാണ് വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്നത്. അതായിരിക്കണം അവരുടെ പ്രഥമ ലക്ഷ്യമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. 26ാമത് ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ലക്ച്ചറില്‍ സംസാരിക്കുകയായിരുന്നു ഗവാസ്ക്കര്‍.

പൗരത്വ നിയമഭേദഗതി പാസാക്കിയതിനെ തുടര്‍ന്ന് അസമിലും, ജാമിഅ മില്ലിയ-അലീഗഡ് സര്‍വകലാശാലയിലും പൊട്ടിപുറപ്പെട്ട പ്രതിഷേധം രാജ്യവ്യാപകമാവുകയായിരുന്നു. ക്ലാസിലിരിക്കേണ്ട യുവാക്കള്‍ തെരുവിലറങ്ങിയിരിക്കുകയാണ്. ചിലര്‍ ഒടുവില്‍ എത്തിപ്പെട്ടത് ആശുപത്രികളിലാണ്. ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ഓരോ പൗരനും ആദ്യം ചിന്തിക്കേണ്ടതെന്നും ഗവാസ്‌ക്കര്‍ ഉണര്‍ത്തി.

ഭൂരിപക്ഷം വിദ്യാര്‍ഥികളും ഇന്നും ക്ലാസുകളിലിരുന്ന് പഠിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയുണ്ടായെങ്കില്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളു. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാലേ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂവെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ രാജ്യം കരകയറുമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.