LiveTV

Live

Sports

ഭാഗ്യം തുണക്കാതെ സ്പാനിഷ് സൂപ്പര്‍ കപ്പില്‍‌ ബാഴ്സ പുറത്ത്; റയലും അത്‌ലറ്റിക്കോയും ഫൈനലില്‍ ഏറ്റുമുട്ടും

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം

ഭാഗ്യം തുണക്കാതെ സ്പാനിഷ് സൂപ്പര്‍ കപ്പില്‍‌ ബാഴ്സ പുറത്ത്; റയലും അത്‌ലറ്റിക്കോയും ഫൈനലില്‍ ഏറ്റുമുട്ടും

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌റ്റികോ മാഡ്രിഡിനോട് തോറ്റ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോയുടെ ജയം. ജിദ്ദയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടും.

ആദ്യ ഗോളിന് അമ്പത്തിയൊന്നാം മിനിറ്റില്‍ മെസ്സി മറുപടി ഗോള്‍ നല്‍കി
ആദ്യ ഗോളിന് അമ്പത്തിയൊന്നാം മിനിറ്റില്‍ മെസ്സി മറുപടി ഗോള്‍ നല്‍കി


തിങ്ങിനിറഞ്ഞ ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് രണ്ടാം സെമിയില്‍ ബാഴ്സലോണ അത‌ലറ്റികോ മാഡ്രിഡുമായി ഏറ്റമുട്ടിയത്. കളിയില്‍‌ ബാഴ്സലോണ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയവസാനിക്കാനിരിക്കെ നാല്‍പത്തിയാറാം മിനിറ്റില്‍ അത്‌ലറ്റികോയുടെ കോക്കേ ആദ്യ ഗോള്‍ നേടി.

പതിമൂന്ന് തവണ സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട് ബാഴ്സലോണ
പതിമൂന്ന് തവണ സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട് ബാഴ്സലോണ

രണ്ടവസരം പാഴായെങ്കിലും അന്പത്തിയൊന്നാം മിനിറ്റില്‍ ബാഴ്സാ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഗോള്‍ മടക്കി. അറുപത്തി രണ്ടാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്‍ നേടിയ ഗോളോടെ ബാഴ്സ ആധിപത്യം തിരിച്ചു പിടിച്ചു.



എന്നാല്‍ എണ്‍പത്തിയൊന്നാം മിനിറ്റില്‍ ലഭിച്ച പെനാള്‍ട്ടി അല്‍വാറൊ മോറാട്ട ലക്ഷ്യത്തിലെത്തിച്ചതോടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. എണ്‍പത്തിയാറാം മിനിറ്റിലെ ഏഞ്ചല്‍ കൊറിയയുടെ ഗോളോടെ അത്‌ലറ്റികോ ഫൈനല്‍ ഉറപ്പിച്ചു. രണ്ടു തവണ ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ ബാഴ്സലോണക്ക് നഷ്ടമായി. പെനാള്‍ട്ടിയും വിനയായതോടെ എല്‍ക്ലാസിക്കോ കാണാമെന്ന ജിദ്ദയിലെ മലയാളികളടക്കമുള്ള ആരാധകരുടെ സ്വപ്നം പൊലിഞ്ഞു.

ജിദ്ദയില്‍ മത്സരത്തിന് ആദ്യമായെത്തിയ  മെസ്സിയെ കാണാന്‍ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തെത്തിയത്
ജിദ്ദയില്‍ മത്സരത്തിന് ആദ്യമായെത്തിയ  മെസ്സിയെ കാണാന്‍ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തെത്തിയത്


കഴിഞ്ഞ വര്‍ഷത്തെ ചാന്പ്യന്മാരായ ബാഴ്സലോണയങ്ങിനെ പുറത്തേക്ക്. സ്പാനിഷ് സൂപ്പര്‍‌ കപ്പില്‍ സെമിയും ഫൈനലും മാത്രമാണ് ഉള്ളത്. ഞായറാഴ്ച രാത്രി നടക്കുന്ന മത്സരത്തിന്റെ ഫൈനലില്‍ അത്‌ലറ്റികോയെ നേരിടുക റയല്‍ മാഡ്രിഡാണ്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്.