LiveTV

Live

Sports

മീഡിയവണ്‍ വാര്‍ത്ത തുണയായി; കുഞ്ചു മലേഷ്യയിലേക്ക്

മീഡിയവൺ വാർത്തയെ തുടർന്നാണ് കുഞ്ചുവിന് മീറ്റിൽ പങ്കെടുക്കാൻ സഹായം ലഭിച്ചത്

മീഡിയവണ്‍ വാര്‍ത്ത തുണയായി; കുഞ്ചു മലേഷ്യയിലേക്ക്

ഏഷ്യൻ മാസ്‍റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ പങ്കെടുക്കാനായി കുഞ്ചു ഇന്ന് മലേഷ്യയിലേക്ക് തിരിക്കും. മീഡിയവൺ വാർത്തയെ തുടർന്നാണ് കുഞ്ചുവിന് മീറ്റിൽ പങ്കെടുക്കാൻ സഹായം ലഭിച്ചത്. കുഞ്ചുവിന്റെ നേട്ടത്തിന്റെ സന്തോഷത്തിലാണ് പാലക്കാട് അയ്യർ മല ഗ്രാമം.

ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസരമാണ് കിട്ടിയിരിക്കുന്നതെന്ന് കുഞ്ചു പറഞ്ഞു. സെലക്ഷന്‍ കിട്ടിയ വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നതെന്നും അതിന് ശേഷം വലിയ തോതിലുള്ള സഹായങ്ങള്‍ തനിക്ക് കിട്ടിയെന്നും കുഞ്ചു പറയുന്നു.