LiveTV

Live

Sports

കോമണ്‍വെല്‍ത്ത് ചാമ്പ്യനെ ഇടിച്ചിട്ട് വിജേന്ദര്‍ സിങ്

പ്രൊഫഷണല്‍ ബോക്സിംങില്‍ വിജേന്ദര്‍ സിങിന്റെ തുടര്‍ച്ചയായ പന്ത്രണ്ടാം ജയമാണിത്...

കോമണ്‍വെല്‍ത്ത് ചാമ്പ്യനെ ഇടിച്ചിട്ട് വിജേന്ദര്‍ സിങ്

ഇന്ത്യന്‍ ബോക്‌സിംങ് താരം വിജേന്ദര്‍ സിങിന് പ്രൊഫഷണല്‍ ബോക്‌സിംങില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ജയം. ഘാനയുടെ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ ചാള്‍ അദമുവിനെയാണ് വിജേന്ദര്‍ തോല്‍പിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? ഗ്വാര്‍ഡിയോള മനസുതുറക്കുന്നു
Also Read

മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? ഗ്വാര്‍ഡിയോള മനസുതുറക്കുന്നു

എട്ട് റൗണ്ട് നീണ്ട മത്സരത്തില്‍ 34കാരനായ വിജേന്ദര്‍ സിങിനെ വിധികര്‍ത്താക്കള്‍ ഏകപക്ഷീയമായി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ വലം കൈകൊണ്ടുള്ള പ്രഹരങ്ങള്‍ക്ക് 42കാരനായ അദമുവിന് മറുപടിയുണ്ടായിരുന്നില്ല. മത്സരത്തില്‍ ഒന്നിലേറെ തവണ ബാലന്‍സ് തെറ്റി അദമു റിങില്‍ വീഴുകയും ചെയ്തു.

2008ലെ ബീജിംങ് ഒളിമ്പിക്‌സിലും 2009ലെ ലോകചാമ്പ്യന്‍ഷിപ്പിലും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും വിജേന്ദര്‍ സിങ് ഇന്ത്യക്കുവേണ്ടി വെങ്കലമെഡല്‍ നേടിയിട്ടുണ്ട്. 2006ലേയും 2014ലേയും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടാനും ഇന്ത്യന്‍ താരത്തിനായിട്ടുണ്ട്. 2015 മുതല്‍ പ്രൊഫഷണല്‍ ബോക്‌സിംങിലാണ് വിജേന്ദര്‍ മത്സരിക്കുന്നത്. പ്രൊഷണല്‍ ബോക്‌സിംങില്‍ ക്യൂന്‍സ്‌ബെറി പ്രൊമോഷന്‍സുമായി കരാറിലെത്തിയതോടെ 2016ലെ ഒളിംമ്പിക്‌സ് വിജേന്ദറിന് നഷ്ടമായിരുന്നു.

47 മത്സരങ്ങളില്‍ 33 ജയവുമായാണ് അദമു വിജേന്ദറിനെതിരെ മത്സരിക്കാനെത്തിയത്. ഇതില്‍ 26 എണ്ണം എതിരാളികളെ ഇടിച്ചുവീഴ്ത്തി നേടിയ നോക്കൗട്ടുകളായിരുന്നു. ഒളിമ്പിക്‌സില്‍ ഘാനയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അദമു 1998 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.

എന്നാല്‍, അദമുവിന്റെ മത്സരപരിചയങ്ങളൊന്നും ഒളിംമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ വിജേന്ദറിന്റെ അടുത്ത് ചിലവായില്ല. അടുത്ത വര്‍ഷം ലോക ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിജേന്ദര്‍.