LiveTV

Live

Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: പാലക്കാടിന് കിരീടം, സ്‌കൂളുകളില്‍ മാര്‍ ബേസില്‍

കല്ലടി, ബി.ഇ.എം സ്‌കൂളുകളുടെ പ്രകടനമാണ് കിരീടനേട്ടത്തില്‍ പാലക്കാടിന് നിര്‍ണായകമായത്

സംസ്ഥാന സ്‌കൂള്‍ കായിക മേള: പാലക്കാടിന് കിരീടം, സ്‌കൂളുകളില്‍ മാര്‍ ബേസില്‍

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്​ കിരീടം. 201 പോയിൻറുകളോടെയാണ് പാലക്കാട്​ ചാമ്പ്യൻമാരായത്​​. 2016ന്​ ശേഷം ആദ്യമായാണ്​ പാലക്കാട്​ കിരീടനേട്ടം സ്വന്തമാക്കുന്നത്​. നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തിന്​ 157 പോയിൻറാണുള്ളത്.

സ്‌കൂളുകളില്‍ 62 പോയിൻറുകളോടെ എറണാകുളം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം തവണയാണ്​ മാർ ബേസിൽ ജേതാക്കളാവുന്നത്​. 2017ലും മാർ ബേസിൽ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്​. 58.5 പോയിൻറുകളോടെ പാലക്കാടി​​​​​ന്റെ കല്ലടി സ്​കൂൾ രണ്ടാം സ്ഥാനത്തെത്തി. കല്ലടി, ബി.ഇ.എം സ്‌കൂളുകളുടെ പ്രകടനമാണ് കിരീടനേട്ടത്തില്‍ പാലക്കാടിന് നിര്‍ണായകമായത്.