LiveTV

Live

Sports

മൂന്ന് മീറ്റ് റെക്കോർഡുകളുമായി സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം

മൂന്ന് മീറ്റ് റെക്കോർഡുകളുമായി സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം

മൂന്ന് മീറ്റ് റെക്കോർഡുകളാണ് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം പിറന്നത്. സീനിയർ പെൺകുട്ടികളുടെ ലോംങ്ജംപിൽ ആൻസി സോജൻ ദേശീയ റെക്കോർഡിനേക്കാൾ മികച്ച ദൂരം കണ്ടെത്തി. സീനിയർ ആൺകുട്ടികളുടെ ലോങ്ജംപിലും സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിലുമാണ് മറ്റ് മീറ്റ് റെക്കോർഡുകൾ.

സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി 6 മീറ്റർ ദൂരം പിന്നിടുന്ന പെൺകുട്ടി. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ. 5.91 മീറ്റർ എന്ന റെക്കോർഡ് 6.24 ആയി തിരുത്തിയെഴുതി. അവസാന ചാട്ടത്തിൽ റെക്കോർഡ് ദൂരം. രണ്ടാമതെത്തിയ പ്രഭാവതിയും നിലവിലെ മീറ്റ് റെക്കോർഡ് മറികടന്നു. സീനിയർ ആൺ കുട്ടികളുടെ ലോംഗ് ജംപിൽ എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയിലെ ജോസഫ് ടി ജെയും പുതിയ ദൂരത്തെത്തി, 7.59 മീറ്റർ.

സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ആയിരുന്ന മറ്റൊരു റെക്കോർഡ്. ഉഷ സ്കൂളിലെ സരിക സുനിൽകുമാർ കുറിച്ചത് 59.55 സെക്കന്റ് സമയം.