LiveTV

Live

Sports

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ പിറന്നാള്‍ ആഘോഷിച്ച് സഞ്ജു സാംസണ്‍

സഹതാരം യുസ്‍വേന്ദ്ര ചാഹലിന്റെ മുഖത്ത് സഞ്ജു കേക്ക് എറിയുന്നതും അതിന് മറുപടി നല്‍കാന്‍ ചാഹല്‍ തുനിയുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ പിറന്നാള്‍ ആഘോഷിച്ച് സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ 25-മത് പിറന്നാള്‍ ആഘോഷം. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി ട്വന്റി പരന്പരയില്‍ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് ടീം അധികൃതര്‍ അവസരം നല്‍കിയില്ലെങ്കിലും സഞ്ജുവിന് ആശംസകള്‍ നേരാന്‍ ടീം ഒന്നടങ്കം ഉണ്ടായിരുന്നു.

ബംഗ്ലാദേശിനെതിരായ ട്വന്റി ട്വന്റി പരമ്പര നേട്ടത്തിന്റെ വിജയാഘോഷത്തിനൊപ്പം എത്തിയ സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷവും ഇന്ത്യന്‍ ടീം പൊടിപൊടിച്ചു. ആഘോഷത്തിന്റെ വീഡിയോ സഞ്ജു തന്നെയാണ് തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചത്.

സഹതാരം യുസ്‍വേന്ദ്ര ചാഹലിന്റെ മുഖത്ത് സഞ്ജു കേക്ക് എറിയുന്നതും അതിന് മറുപടി നല്‍കാന്‍ ചാഹല്‍ തുനിയുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. സഞ്ജുവിന് ആശംസകളുമായി ആരാധകരുടെ കൂട്ടായ്മയായ സഞ്ജു സാംസണ്‍ ഫാന്‍സ് ക്ലബ്ബും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടിയില്ലെങ്കിലും മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പായി സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.