LiveTV

Live

Sports

ട്വന്റി ട്വന്റിയില്‍ ഇന്ത്യയുടെ കന്നി ഹാട്രിക്ക് നേട്ടവുമായി ദീപക് ചഹാര്‍

ട്വന്റി ട്വന്റി ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൌളിംഗ് സെപെല്‍ കൂടിയാണ് ദീപക് ചഹാര്‍ ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്

ട്വന്റി ട്വന്റിയില്‍ ഇന്ത്യയുടെ  കന്നി ഹാട്രിക്ക് നേട്ടവുമായി ദീപക് ചഹാര്‍

ട്വന്റി ട്വന്റിയില്‍ ഇന്ത്യക്കായി കന്നി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന താരമായി ദീപക് ചഹാര്‍. ട്വന്റി ട്വന്റി ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൌളിംഗ് സെപെല്‍ കൂടിയാണ് ദീപക് ചഹാര്‍ ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്.

ട്വന്‍റി 20യില്‍ ഒരു താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ദീപക് ചഹാര്‍ കാഴ്ച‍വെച്ചത്. 3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ചഹാര്‍ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിന്‍റെ പ്രകടനമാണ് ചഹാറിന് മുന്നില്‍ വഴിമാറിയത്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ബോളറുടെ ആദ്യ ഹാട്രിക് കൂടിയാണ് ചഹാറിലൂടെ നാഗ്പുരിൽ പിറന്നത്.

2012ല്‍ മെന്‍ഡിസ് സിംബാവേയ്ക്കെതിരെ 8 റണ്‍സ് വിട്ട് നല്‍കി 6 വിക്കറ്റ് നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച ട്വന്റി ട്വന്റി ബൌളിംഗ് സ്പെല്‍. അതിനിടയില്‍ ട്വന്‍റി 20യില്‍ ഏറ്റവും വേഗതയില്‍ 50 വിക്കറ്റ് എന്ന റെക്കോര്‍ഡ് യൂസ്‌വേന്ദ്ര ചഹലും എത്തിപ്പിടിച്ചു.