LiveTV

Live

Sports

ഒരേസമയം രണ്ടിടത്ത് ജോലി: ദ്രാവിഡ് വീണ്ടും വിശദീകരണം നല്‍കണമെന്ന് ബി.സി.സി.ഐ

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഒരേസമയം രണ്ട് പദവികള്‍ വഹിക്കുന്നുവെന്നും ഇത് ബി.സി.സി.ഐയുടെ ഭരണഘടനക്ക് എതിരാണെന്നുമാണ് പരാതി

ഒരേസമയം രണ്ടിടത്ത് ജോലി: ദ്രാവിഡ് വീണ്ടും വിശദീകരണം നല്‍കണമെന്ന് ബി.സി.സി.ഐ

ഇരട്ട പദവി വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ എത്തിക്‌സ് ഓഫീസറായ ഡി.കെ ജെയിനാണ് നവംമ്പര്‍ 12 ന് ബി.സി.സി.ഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്.

മാനസിക പ്രശ്‌നം: ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ
Also Read

മാനസിക പ്രശ്‌നം: ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ

ബി.സി.സി.ഐയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമസ്ഥരാണ് ഇന്ത്യ സിമന്റ്സ്.

ഒരേസമയം രണ്ടിടത്ത് ജോലി: ദ്രാവിഡ് വീണ്ടും വിശദീകരണം നല്‍കണമെന്ന് ബി.സി.സി.ഐ

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ ദ്രാവിഡിനോട് വിശദീകരണം തേടിയത്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായിരിക്കുമ്പോഴും ദ്രാവിഡ് ഇരട്ട പദവി വഹിച്ചിരുന്നുവെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഞ്ജീവ് ഗുപ്ത ആരോപിക്കുന്നു.

ഇത് രണ്ടാം തവണയാണ് ദ്രാവിഡിന് ബി.സി.സി.ഐ നോട്ടീസയക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ വിഷയത്തില്‍ ബി.സി.സി.ഐ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, ഇന്ത്യ സിമന്റ്സില്‍ നിന്ന് അവധിയെടുത്താണ് താന്‍ കോച്ചിങ് പദവി ഏറ്റെടുത്തതെന്നും ഇപ്പോഴും അവധിയിലാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഓഗസ്റ്റില്‍ ദ്രാവിഡിന് നോട്ടീസയച്ചപ്പോള്‍ ‘ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’ എന്നാണ് നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്.