LiveTV

Live

Sports

ജില്ലാ സ്കൂള്‍ വോളിബോള്‍ ടീം സെലക്ഷനില്‍ തിരുവനന്തപുരത്ത് തര്‍ക്കം

സെലക്ഷനില്‍ സ്പോര്‍ട്സ് സ്കൂള്‍കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയെന്നാണ് ആരോപണം

ജില്ലാ സ്കൂള്‍ വോളിബോള്‍ ടീം സെലക്ഷനില്‍ തിരുവനന്തപുരത്ത് തര്‍ക്കം

ജില്ലാ തല സ്കൂള്‍ വോളിബോള്‍ ടീം സെലക്ഷനെ ചൊല്ലി തിരുവനന്തപുരത്ത് തര്‍ക്കം. സബ്ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീമിലെ ഒരാള്‍ക്കും ജില്ലാ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയില്ലെന്നാണ് പരാതി. സബ്ജില്ലാ മത്സരങ്ങള്‍ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

സ്കൂള്‍ ഗെയിംസിലേക്ക് ജില്ലാ തല ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ ട്രയല്‍ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രതിഷേധ വേദിയായത്. ഇന്നലെ നടന്ന വോളിബോള്‍ സബ്ജില്ലാ മത്സരങ്ങളില്‍ നെയ്യാറ്റിന്‍കര ഗവ സ്കൂള്‍ ഒന്നാമതെത്തി. എന്നാല്‍ ജില്ലാ ടീം തെരഞ്ഞെടുത്തപ്പോള്‍ സ്കൂള്‍ ടീമില്‍ നിന്ന് ആരെയും തെരഞ്ഞെടുത്തില്ലെന്നാണ് പരാതി

സെലക്ഷനില്‍ സ്പോര്‍ട്സ് സ്കൂള്‍കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയെന്നാണ് ആരോപണം. വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ സ്പോര്‍ട്സ് സ്കൂളുകള്‍ക്ക് മുന്‍ഗണ ലഭിക്കുന്നത് സ്വാഭാവികമെന്നാണ് സംഘാടകരുടെ പക്ഷം.