LiveTV

Live

Sports

ലോക വനിതാ ബോക്‌സിംങ്; മഞ്ജു റാണി ഫൈനലില്‍ 

മേരി കോമിന് ശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിത ബോക്‌സറാണ് മഞ്ജു റാണി

ലോക വനിതാ ബോക്‌സിംങ്; മഞ്ജു റാണി ഫൈനലില്‍ 

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജുറാണി ഫൈനലില്‍. 48 കിലോ വിഭാഗം സെമിയില്‍ തായ്ലണ്ടിന്റെ രക്‌സാത്തിനെയാണ് തോല്‍പ്പിച്ചത്. 4-1 നാണ് ജയം.

മേരി കോമിന് ശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിത ബോക്‌സറാണ് മഞ്ജു റാണി. മുന്‍ ലോക ചാമ്പ്യനായ തായ്‌ലണ്ട് താരത്തേയാണ് മഞ്ജുറാണി തോല്‍പിച്ചത്.

അതേസമയം 54 കിലോ വിഭാഗത്തില്‍ ജമുന ബോറോയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തായ്‍വാന്‍ താരത്തോടാണ് ജമുന തോറ്റത്. സൂപ്പര്‍ താരം മേരി കോമും സെമിയില്‍ തോറ്റ് വെങ്കലവുമായി മടങ്ങി.