LiveTV

Live

Sports

കൊളംബിയയെ ഇടിച്ചിട്ട് മേരി കോം ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍

ഒളിമ്പിക്സിലെ വെങ്കല മൊഡല്‍ ജേതാവായ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് മേരി ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്

കൊളംബിയയെ ഇടിച്ചിട്ട് മേരി കോം ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പെണ്‍ കരുത്ത് സെമിഫൈനലില്‍. അമ്പത്തിയൊന്ന് കിലോ വിഭാഗത്തില്‍ കൊളംബിയന്‍ താരമായ ഇന്‍ഗ്രിറ്റ് വലന്‍സിയയെ അനായാസമായി കീഴടക്കിയാണ് മേരികോം സെമിയില്‍ കടന്നത്. 5-0 ത്തിനായിരുന്നു വിജയം. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ഇന്‍ഗ്രിറ്റ് വലന്‍സിയ.

ആറു തവണ ലോക ചാമ്പ്യനായ മേരികോം ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിയില്‍ കടന്നതോടെ എട്ടാം മെഡല്‍ ഉറപ്പിക്കുകയായിരുന്നു. അമ്പത്തിയൊന്ന് കിലോ വിഭാഗത്തില്‍ ഇതുവരെ മേരി കോം മെഡല്‍ നേടിയിരുന്നില്ല.