LiveTV

Live

Sports

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ ഏഴാം ദിനവും ഇന്ത്യക്ക് നിരാശ

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്.

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ ഏഴാം ദിനവും ഇന്ത്യക്ക് നിരാശ

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ ഏഴാം ദിനവും ഇന്ത്യക്ക് നിരാശ മാത്രം. ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാല്‍ സിങും 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. മെഡല്‍ പട്ടികയില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. ഏഴാം ദിനം ഇന്ത്യക്ക് രണ്ടിനങ്ങളിലാണ് മത്സരങ്ങളുണ്ടായിരുന്നത്.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഏഷ്യന്‍ അത്‍ലറ്റിക് മീറ്റ് ചാംപ്യന്‍ തേജീന്ദര്‍ പാല്‍ സിങ് എറിയാനിറങ്ങിയത് വന്‍ പ്രതീക്ഷകളോടെ. ആദ്യ ശ്രമത്തില്‍ സീസണല്‍ ബെസ്റ്റ് ദൂരവുമായി തേജീന്ദര്‍ കരുത്ത് കാട്ടിയെങ്കില്‍ രണ്ടാമത്തെ ശ്രമം ഫൌളും മൂന്നാമത്തെ ശ്രമത്തില്‍ പിന്നാകം പോവുകയും ചെയ്തു.

യോഗ്യതാറൌണ്ടിന്‍റെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത തേജ്പാല്‍ ഫൈനല്‍ കാണാതെ പുറത്തായി. പിന്നീട് ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍ 1500 മീറ്ററില്‍ മത്സരിച്ച മലയാളി താരം ജിന്‍സണ്‍ ജോണ്‍സണില്‍. അവസാന ലാപ്പ് വരെ മൂന്നാം സ്ഥാനത്തായിരുന്ന ജിന്‍സണ് അവസാന ലാപ്പില്‍ പിഴച്ചു. പത്താം സ്ഥാനത്ത് മാത്രമാണ് ജിന്‍സണ് ഫിനിഷ് ചെയ്യാനായത്. ഇതോടെ ഏഴാം ദിനത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമമായി. വനിതകളുടെ നാനൂറ് മീറ്ററില്‍ അപ്രതീക്ഷിത കുതിപ്പുമായി സ്വര്‍ണം നേടിയ ബഹ്റൈന്‍റെ സല്‍വ ഈദ് നാസര്‍ ഏഴാം ദിനത്തിന്‍റെ താരമായി. ഇന്ന് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം എട്ട് സ്വര്‍ണമുള്‍പ്പെടെ 18 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.