LiveTV

Live

Sports

എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു; രോഹിത് ശര്‍മ്മ 

എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു, ടെസ്റ്റിലായാലും ഏകദിനത്തിലായാലും ന്യൂബോള്‍ നേരിടുക എന്നത് വെല്ലുവിളിയാണ്,

എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു; രോഹിത് ശര്‍മ്മ 

ടെസ്റ്റില്‍ ഓപ്പണറായി എത്തി വെട്ടിത്തിളങ്ങിയ രോഹിത് ശര്‍മ്മയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിട്ടില്ല. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 115 റണ്‍സുമായി രോഹിത് ക്രീസിലുണ്ട്. ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്, അതും രണ്ട് വര്‍ഷത്തിന് ശേഷം.

അതോടൊപ്പം തന്നെ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ദ്രാവിഡിന്റെ ഒരു റെക്കോര്‍ഡിനൊപ്പമെത്താനും രോഹിതിനായി. നാട്ടില്‍ തുടര്‍ച്ചയായി അര്‍ദ്ധ ശതകം നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിനൊപ്പമാണ് രോഹിത് എത്തിയത്. ആറ് തവണയാണ് തുടര്‍ച്ചയായി ദ്രാവിഡ് 50 റണ്‍സിന് മേലെ നേടിയത്. 1997-1998 കാലഘട്ടങ്ങളിലായിരുന്നു അത്. എന്നാല്‍ രോഹിതിന്റേത് 2016-19 കാലഘട്ടങ്ങളിലാണ്. ദ്രാവിഡിനെക്കാളും ഒരു വര്‍ഷം ഏറെയെടുത്തു രോഹിത്.

അതേസമയം വ്യക്തമായ തയ്യാറെടുപ്പോടെയാണ് കളത്തിലിറങ്ങിയതെന്ന് രോഹിത് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു, ടെസ്റ്റിലായാലും ഏകദിനത്തിലായാലും ന്യൂബോള്‍ നേരിടുക എന്നത് വെല്ലുവിളിയാണ്, എന്നാല്‍ ആദ്യ ഓവറുകള്‍ പിടിച്ചുനിന്നാല്‍ പിന്നെ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസമാണെന്ന് നാട്ടിലെ സാഹചര്യങ്ങളില്‍ നിന്ന് അറിയാവുന്നതാണ്, ആദ്യ ഓവറുകള്‍ പിടിച്ചുനിന്നതിനാല്‍ പിന്നീട് കാര്യങ്ങള്‍ എളുപ്പമായെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

അതേസമയം ഓപ്പണറായി തന്നെ പരിഗണിച്ചതിനോട് ഇന്ത്യന്‍ മാനേജ്‌മെന്റിനോട് കടപ്പെട്ടിരിക്കുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമാവാതെ 202 റണ്‍സെന്ന ശക്തമായ നിലയിലാണ്. 84 റണ്‍സോടെ മായങ്ക് അഗര്‍വാളാണ് രോഹിതിന്റെ ഒപ്പമുള്ളത്.