LiveTV

Live

Sports

ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡോടെ അന്നു റാണി ഫെെനലില്‍

62.43 പുതിയ റെക്കോര്‍ഡാണ് അന്നു കുറിച്ചത്.

ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡോടെ അന്നു റാണി ഫെെനലില്‍

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ത്യന്‍ താരം അന്നുറാണിയാണ് ഫൈനലില്‍ കടന്നത്.

ദേശീയ റെക്കോര്‍ഡോടെയാണ് താരം ഫെെനലില്‍ പ്രവേശിച്ചത്. 62.43 പുതിയ റെക്കോര്‍ഡാണ് അന്നു കുറിച്ചത്. ഫൈനലില്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നു റാണി മീഡിയ വണിനോട് പറഞ്ഞു. നാളെ രാത്രിയാണ് ഫെെനൽ.

യോഗ്യതാ റൌണ്ടില്‍ അഞ്ചാം സ്ഥാനം നേടിയാണ് അന്നു ഫെെനലില്‍ കടന്നത്. മീറ്റില്‍ ഇന്ന് നാല് ഫൈനലുകള്‍ അരങ്ങേറും. നാല് സ്വര്‍ണവുമായി അമേരിക്ക കുതിപ്പ് തുടരുകയാണ്.