LiveTV

Live

Sports

സിംഗപ്പൂരില്‍ കിരീടം ഉയര്‍ത്തി വെറ്റല്‍

ഇത് അഞ്ചാംതവണയാണ് സിംഗപ്പൂര്‍ ഗ്രാന്റ്പ്രീ വെറ്റല്‍ സ്വന്തമാക്കുന്നത്. 

സിംഗപ്പൂരില്‍ കിരീടം ഉയര്‍ത്തി വെറ്റല്‍

ഫോര്‍മുലവണ്‍ സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. ഈ സീസണിലെ വെറ്റലിന്റെ ആദ്യ കിരീടമാണിത്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.

ഇത് അഞ്ചാംതവണയാണ് സിംഗപ്പൂര്‍ ഗ്രാന്റ്പ്രീ വെറ്റല്‍ സ്വന്തമാക്കുന്നത്. ഇറ്റാലിയന്‍ ഗ്രാന്റ്പ്രീ ജേതാവ് ചാള്‍സ് ലെക്ലര്‍ക്കിനെ രണ്ടാമതാക്കിയാണ് വെറ്റല്‍ 13 മാസത്തെ കിരീട വരള്‍ച്ചക്ക് വിരാമമിട്ടത്. റെഡ്ബുള്ളിന്റെ മാക്സ് വേഴ്സ്റ്റാപ്പന്‍ മൂന്നാമതും ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ നാലാമതും എത്തി. മേഴ്സിഡസിന്റെ തന്നെ വാല്‍ത്തേരി ബോട്ടാസ് അഞ്ചാമതും ഫിനിഷ് ചെയ്തു. ഇതോടെ സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമാകാന്‍ വെറ്റലിന് സാധിച്ചു. 2018 ആഗസ്റ്റില്‍ നടന്ന ബെല്‍ജിയം ഗ്രാന്റ്പ്രീക്ക് ശേഷം വെറ്റലിന്റെ ആദ്യ കിരീടം കൂടിയാണിത്.