LiveTV

Live

Sports

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം; ചരിത്രം കുറിച്ച് വിനേഷ് ഫോഗാട്

ലോക ഒന്നാം നമ്പര്‍ താരം സാറാ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ പരാജയപ്പെടുത്തി വിനേഷ് നേരത്തെ ഒരു ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പിച്ചിരുന്നു

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം; ചരിത്രം കുറിച്ച് വിനേഷ് ഫോഗാട്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഇന്ത്യയുടെ വിനേഷ് ഫോഗാട്. ഇതോടെ 2020 ടോക്യോ ഒളിമ്പിക്സിലേക്ക് താരം യോഗ്യത നേടുകയും ചെയ്തു. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമായും വിനേഷ് മാറി. കസാഖിസ്ഥാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ഗ്രീസില്‍ നിന്നുള്ള മരിയ പ്രിവൊലാര്‍ക്കിയെ പരാജയപ്പെടുത്തിയാണ് വിനേഷ് മെഡല്‍ കരസ്ഥമാക്കിയത്. 53 കിലോഗ്രാം കാറ്റഗറിയിലാണ് വിനേഷിന്‍റെ നേട്ടം.

കോമണ്‍വെല്‍ത്ത് മെഡല്‍, ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ എന്നീ നേട്ടങ്ങള്‍ക്ക് ശേഷം ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പിലും വിനേഷ് തന്‍റെ കയ്യൊപ്പ് പതിച്ചിരിക്കുകയാണ്. ലോക ഒന്നാം നമ്പര്‍ താരം സാറാ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ പരാജയപ്പെടുത്തി വിനേഷ് നേരത്തെ ഒരു ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പിച്ചിരുന്നു.