LiveTV

Live

Sports

വീണ്ടും ലോക കിരീടം ഉയര്‍ത്തി പങ്കജ് അദ്വാനി

ഈ വിഭാഗത്തില്‍ ഇത് പങ്കജിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടം. 

വീണ്ടും ലോക കിരീടം ഉയര്‍ത്തി പങ്കജ് അദ്വാനി

മിന്നുംഫോമില്‍ തുടരുന്ന ഇന്ത്യയുടെ ബില്യാഡ്സ് താരം പങ്കജ് അദ്വാനിക്ക് 22ാം ലോകകിരീടം. ഐ.ബി.എസ്.എഫ് ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പിലാണ് പങ്കജിന്റെ കിരീടനേട്ടം. ഈ വിഭാഗത്തില്‍ ഇത് പങ്കജിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടം.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും ഫൈനലില്‍ പങ്കജ് കീഴടക്കിയത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ കലാശപ്പോരില്‍ 6-2 എന്ന സ്‌കോറില്‍ ഏതാണ്ട് ഏകപക്ഷീയമായാണ് പങ്കജ് ജയിച്ചുകയറിയത്. പകുതി സമയത്ത് 3-0 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു പങ്കജ്.