LiveTV

Live

Sports

കപില്‍ ദേവ് ഹരിയാന സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രഥമ വി.സി

ജൂലെെ 16നാണ് സ്പോർട്സ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഹരിയാന സർക്കാർ പുറപ്പെടുവിക്കുന്നത്

കപില്‍ ദേവ് ഹരിയാന സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രഥമ വി.സി

ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ പ്രഥമ വെെസ് ചാൻസലറായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് നിയമിതനായി. ഹരിയാന യുവജന സ്പോർട്സ് മന്ത്രി അനിൽ വിജിയാണ് സോനേപതിലുള്ള സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ തലപ്പത്തേക്ക് മുൻ ലോകചാമ്പ്യനെ നിയമിച്ച് കൊണ്ട് ഉത്തരവിട്ടത്.

ജൂലെെ 16നാണ് സ്പോർട്സ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഹരിയാന സർക്കാർ പുറപ്പെടുവിക്കുന്നത്. സ്പോർട്സ് കേന്ദ്രീകൃതമായ എല്ലാ വിധ പഠനങ്ങളും സർവകലാശാലക്ക് കീഴിൽ നടക്കുന്നതായിരിക്കും. വി.സിക്ക് പുറമെ, മറ്റു ചുമതലകളിലേക്ക് ഉടൻ നിയമനമുണ്ടാകും.

ഫിസിക്കൽ എഡ്യുക്കേഷനിലും, കായിക ശാസ്ത്രത്തിലും യൂണിവേഴ്സിറ്റിയിൽ അക്കാദമിക ട്രെയ്നിങ് പരിപാടികൾ ഉണ്ടായിരിക്കും. സ്പോർട്സ് ടെക്നോളജി, മെഡിസിൻ, സ്പോർട്സ് ന്യൂട്രീഷൻ, സ്പോർട്സ് ജേർണലിസം, സ്പോർട്സ് മാർക്കറ്റിങ് വിഭാഗങ്ങളിലും പഠനവും പരിശീലനവും യൂണിവേഴ്സിറ്റിക്ക് കീഴിൽ നടക്കുമെന്ന് മന്ത്രി അനിൽ വിജി പറഞ്ഞു.