LiveTV

Live

Sports

ദേശീയ സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പരിശീലനം തുടങ്ങി

35 അംഗ ടീമാണ് പഞ്ചാബില്‍ നടക്കുന്ന സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിനായി പരിശീലനം നടത്തുന്നത്

ദേശീയ സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പരിശീലനം തുടങ്ങി

ദേശീയ സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പരിശീലനം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൌണ്ടിലാണ് പരിശീലനം. 35 അംഗ ടീമാണ് പഞ്ചാബില്‍ നടക്കുന്ന സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിനായി പരിശീലനം നടത്തുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. മുന്‍ ആര്‍മി താരം കൂടിയായ ബിജീഷ് എം കെയാണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. പതിനഞ്ച് പേരടങ്ങുന്ന ടീം കളത്തിലിറങ്ങും.

35 പേരില്‍ നിന്നും 23 പേരടങ്ങുന്ന ടീമിനെ തെരഞ്ഞെടുക്കും. സെപ്തംബര്‍ മൂന്ന് മുതല്‍ എട്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചതിന് ശേഷം ആദ്യമായാണ് പതിനഞ്ചംഗ ടീം റഗ്ബി മത്സരത്തില്‍ കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്നത്.