LiveTV

Live

Sports

ദേശീയ അത്‍ലറ്റിക് മീറ്റ്: കേരളത്തിന് ഇന്ന് രണ്ട് സ്വര്‍ണം കൂടി

പോള്‍വോള്‍ട്ടിലെ മൂന്ന് മെഡലുകളും കേരളാ താരങ്ങള്‍ സ്വന്തമാക്കി. നിയ ആന്‍റണി വെള്ളിയും സിഞ്ജു പ്രകാശ് വെങ്കലവും നേടി

ദേശീയ അത്‍ലറ്റിക് മീറ്റ്: കേരളത്തിന് ഇന്ന് രണ്ട് സ്വര്‍ണം കൂടി

ദേശീയ അത്‍ലറ്റിക് മീറ്റില്‍ കേരളത്തിന് ഇന്ന് രണ്ട് സ്വര്‍ണം കൂടി. ഇതോടെ മീറ്റില്‍ കേരളത്തിന്റെ ആകെ സ്വര്‍ണനേട്ടം ഒമ്പതായി. പുരുഷന്മാരുടെ 10000 മീറ്ററില്‍ ടി ഗോപിയും, വനിതകളുടെ പോള്‍വോള്‍ട്ടില്‍ ക്രിഷ്ണ രാജനുമാണ് ഇന്ന് സ്വര്‍ണം നേടിയത്. പോള്‍വോള്‍ട്ടിലെ മൂന്ന് മെഡലുകളും കേരളാ താരങ്ങള്‍ സ്വന്തമാക്കി. നിയ ആന്‍റണി വെള്ളിയും സിഞ്ജു പ്രകാശ് വെങ്കലവും നേടി.