LiveTV

Live

Sports

പഞ്ചഗുസ്തി മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കാതെ സ്പോര്‍ട്സ് കൗണ്‍സില്‍

എറണാകുളം ജില്ലാ സ്പോര്‍സ് കൗണ്‍സില്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പഞ്ചഗുസ്തി മത്സരത്തിലാണ് ആലുവ കുട്ടമശേരി സ്വദേശി മജ്നുവിന്റെ മകന്‍ മുഹമ്മദ് നിസാമിന്റെ കൈ ഒടിഞ്ഞത്.

പഞ്ചഗുസ്തി മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കാതെ സ്പോര്‍ട്സ് കൗണ്‍സില്‍

സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിനിടെ പരുക്കേറ്റ വിദ്യാര്‍ത്ഥിയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആക്ഷേപം. മത്സരങ്ങള്‍ നടത്തുന്നതിന് ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന നിയമം കൗണ്‍സില്‍ പാലിച്ചില്ലെന്നാണ് കുംടുബത്തിന്റെ ആരോപണം.

എറണാകുളം ജില്ലാ സ്പോര്‍സ് കൗണ്‍സില്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പഞ്ചഗുസ്തി മത്സരത്തിലാണ് ആലുവ കുട്ടമശേരി സ്വദേശി മജ്നുവിന്റെ മകന്‍ മുഹമ്മദ് നിസാമിന്റെ കൈ ഒടിഞ്ഞത്. നിലവില്‍ ഒന്നരലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവഴിച്ചു. തുടര്‍ ചികിത്സ ഇനിയും ആവശ്യമുണ്ട്. കൈയ്യുടെ ചലന ശേഷി പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ല. മത്സരത്തിന് ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന നിയമമുണ്ടെങ്കിലും അത് സ്പോര്‍ട്സ് കൗണ്‍സില്‍ പാലിച്ചിരുന്നില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം.