LiveTV

Live

Sports

മിന്നല്‍ വേഗത്തില്‍ നീല്‍ ചവിട്ടിക്കയറിയത് ഗിന്നസ് ബുക്കിലേക്ക്

ഇംഗണ്ടിലെ നോര്‍ത്ത് യോക്‍ഷെയറിലെ എല്‍വിങ്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു ഈ സാഹസിക പ്രകടനം.

മിന്നല്‍ വേഗത്തില്‍ നീല്‍ ചവിട്ടിക്കയറിയത് ഗിന്നസ് ബുക്കിലേക്ക്

സൈക്കിളില്‍ പുതിയ വേഗവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടീഷുകാരനായ നീല്‍ കാംപല്‍. 1995 ലെ റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്.

ഇംഗണ്ടിലെ നോര്‍ത്ത് യോക്‍ഷെയറിലെ എല്‍വിങ്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു ഈ സാഹസിക പ്രകടനം. 15,000 പൌണ്ടുള്ള പ്രത്യേകം തയ്യാറാക്കിയ സൈക്കിളാണ് ഇതിന് ഉപയോഗിച്ചത്. രണ്ട് മൈല്‍ ദൂരമാണ് സഞ്ചരിച്ചത്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് നീല്‍ കാംപല്‍ സഞ്ചരിച്ചത്. 1995 ല്‍ ഡച്ചുകാരനായ ഫ്രെഡ് റോംപല്‍ബെര്‍ഗ് തീര്‍ത്ത 268 കിലോമീറ്റര്‍ വേഗതയാണ് ഇതോടെ പഴങ്കഥയായത്. 354 കിലോമീറ്റര്‍ വേഗതയെന്ന വേഗം കൈവരിക്കുകയാണ് കാംപലിന്റെ അടുത്ത ലക്ഷ്യം.