LiveTV

Live

Sports

ലാലിഗയില്‍ ബാഴ്‌സലോണക്ക് തോല്‍വിയോടെ തുടക്കം

ലയണ്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് കളിയില്‍ മികവിലേക്ക് ഉയരാനായില്ല.

ലാലിഗയില്‍ ബാഴ്‌സലോണക്ക് തോല്‍വിയോടെ തുടക്കം

ലാലിഗ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണക്ക് തോല്‍വിയോടെ തുടക്കം. അത്‌ലറ്റിക്കോ ബില്‍ബാവോയോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. മത്സരത്തിന്റെ 89ആം മിനിട്ടില്‍ അദൂരിസാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്.

ലയണ്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് കളിയില്‍ മികവിലേക്ക് ഉയരാനായില്ല. സുവാരസിന് പരിക്കേറ്റതും തിരിച്ചടിയായി. ഗ്രീസ്മനും ഡിയോങ്ങും ബാഴ്‌സ ജേഴ്‌സിയില്‍ ആദ്യ ലാലിഗ മത്സരം കളിച്ചു.