LiveTV

Live

Sports

ഗുസ്തി താരം ബബിത ഫോഗാട് ബി.ജെ.പിയില്‍ ചേര്‍ന്നു

മഹാവീര്‍ സിങ് ഫോഗാടിന്‍റെയും രണ്ട് പെണ്‍മക്കളായ ബബിത ഫോഗാടിന്‍റെയും ഗീത ഫോഗാടിന്‍റെയും ജീവിത കഥ പറഞ്ഞ ആമീര്‍ ഖാന്‍ ചിത്രമാണ് ദംഗല്‍

ഗുസ്തി താരം ബബിത ഫോഗാട് ബി.ജെ.പിയില്‍ ചേര്‍ന്നു

ഗുസ്തി താരം ബബിത ഫോഗാട് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര സ്പോര്‍ട്സ്, യുവജന കാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെയും പിതാവ് മഹാവീര്‍ സിങ് ഫോഗാടിന്‍റെയും സാന്നിധ്യത്തിലാണ് ബബിത പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്.

മുന്ന് ഹിസാര്‍ എം.പി ദുഷ്യന്ത് ചൌതാല ഐ.എന്‍.എലില്‍ നിന്ന് പിരിഞ്ഞതിന് ശേഷം രൂപീകരിച്ച ജന്‍നായക് ജന്‍താ പാര്‍ട്ടിയുടെ സ്പോര്‍ട്സ് സെല്‍ മേധാവിയായിരുന്നു പിതാവും പരിശീലകനുമായ മഹാവീര്‍ സിങ് ഫോഗാട്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയങ്ങളില്‍ ആകൃഷ്ടരായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് മഹാവീര്‍ പറഞ്ഞു.

മഹാവീര്‍ സിങ് ഫോഗാടിന്‍റെയും രണ്ട് പെണ്‍മക്കളായ ബബിത ഫോഗാടിന്‍റെയും ഗീത ഫോഗാടിന്‍റെയും ജീവിത കഥ പറഞ്ഞ ആമീര്‍ ഖാന്‍ ചിത്രമാണ് ദംഗല്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലും കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും രണ്ട് സ്വര്‍ണ്ണം നേടിയ താരമാണ് ബബിത.