LiveTV

Live

Sports

‘രാജ്യത്തുള്ളത് വെറുപ്പിന്റെ രാഷ്ട്രീയം’; അമേരിക്കന്‍ താരത്തിന്റെ പ്രതിഷേധം

പെറുവിലെ ലിമയിൽ നടക്കുന്ന പാൻ അമേരിക്കൻ ഗെയിസിലാണ് താരം പ്രതിഷേധിച്ചത്.

‘രാജ്യത്തുള്ളത് വെറുപ്പിന്റെ രാഷ്ട്രീയം’; അമേരിക്കന്‍ താരത്തിന്റെ പ്രതിഷേധം

പ്രസിഡന്റ് ട്രംപിന്റെ വംശീയതക്കും അഭയാർഥികളോടുള്ള വെറുപ്പിനും എതിരെ കായക താരത്തിന്റെ പ്രതിഷേധം. പാൻ അമേരിക്ക ഗെയിമിനിടെ അമേരിക്കൻ ഫെൻസിങ് താരം റേസ് ഇംബോഡൻ ആണ് ദേശീയ ഗാനം ആലപിച്ചപ്പോൾ മുട്ട് കുത്തി നിന്ന് പ്രതിഷേധിച്ചത്.

പെറുവിലെ ലിമയിൽ നടക്കുന്ന പാൻ അമേരിക്കൻ ഗെയിസിലാണ് താരം പ്രതിഷേധിച്ചത്. മാറ്റത്തിനായി നാം മുന്നിട്ടിറങ്ങണമെന്ന് ഇംബോഡൻ ട്വിറ്ററിൽ കൂട്ടിച്ചേർത്തു. പാൻ അമേരിക്കൻ ഗെയിംസിൽ അമേരിക്കയെ പ്രിതിനിധീകരിക്കാനും, വെങ്കലം കരസ്ഥമാക്കാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. എന്നാൽ രാജ്യത്തിന്റെ ചില വീഴ്ച്ചകൾ വേദന നൽകുന്നതാണ്. വംശീയത, തോക്ക് നിയന്ത്രണം, അഭയാർഥികളോടുള്ള സമീപനം ഇതിലെല്ലാം രാജ്യത്തിന് വീഴ്ച്ച പറ്റിയതായും റേസ് ഇംബോഡൻ ട്വീറ്റ് ചെയ്തു. ഇതിനെതിരെ ലോകത്തിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ടെന്നും താരം പിന്നീട് പറഞ്ഞു.

ടെക്സാസ്, എൽ പാസോ, ഓഹിയോ എന്നിവിടങ്ങളിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് തോക്ക് നിയമത്തെ കുറിച്ച് വീണ്ടും ചർച്ച ചെയ്യപ്പെടുകയുണ്ടായി. 22 പേരെ കൊലപ്പെടുത്തിയ എൽ പാസോ വെടിവെപ്പിലെ പ്രതി പറഞ്ഞത് മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരായ പകയാണ് വെടിവെപ്പിന് കാരണമെന്നായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളും ട്വീറ്റുകളും ഇതിനോടകം വീണ്ടും ചർച്ചയാക്കപ്പെട്ടിട്ടുണ്ട്.