LiveTV

Live

Sports

മണിയറയില്‍ പോലും ഫുട്ബോള്‍ മയം

ഫുട്‌ബോളിനോടുള്ള മുഹബ്ബത്ത് സ്വന്തം മണിയറയുടെ അലങ്കാരത്തിൽ വരെ നിറയ്ക്കുകയാണ് മലയോരത്തെ ഒരു ഫുട്ബോൾ താരം.

മണിയറയില്‍ പോലും ഫുട്ബോള്‍ മയം

ഫുട്‌ബോളിനോടുള്ള മുഹബ്ബത്ത് സ്വന്തം മണിയറയുടെ അലങ്കാരത്തിൽ വരെ നിറയ്ക്കുകയാണ് മലയോരത്തെ ഒരു ഫുട്ബോൾ താരം. സെവൻസ് ഫുട്ബോളിൽ നിരവധി ടീമുകൾക്കു വേണ്ടി പന്ത് തട്ടുന്ന തോട്ടുമുക്കം സ്വദേശി റിയാസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇഷ്ട ഫുട്ബോൾ ക്ലബ്ബിനോടുള്ള സ്നേഹം തന്‍റെ പ്രിയതമയ്ക്ക് ആയി ഒരുക്കുന്ന മണിയറയിൽ വരെ എത്തിച്ചിരിക്കുന്നത്.

റിയാസിന്‍റെ മണിയറ ആകെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ചുവപ്പ് മയമാണ്. മണിയറ മാത്രമല്ല. ഈ വീട്ടിലേക്കെത്തുന്ന അതിഥികളെ ആദ്യം വരവേൽക്കുന്നത് തന്നെ കോലായിലെ ചുമരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ചുവന്ന ജേഴ്സിയിൽ ആലേഖനം ചെയ്ത റിയാസിന്‍റെ പേരും മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ എവേ ജേഴ്സിയായ വെള്ള ജേഴ്സിയിൽ ആലേഖനം ചെയ്ത മുഫീദയുടെ പേരുമാണ്. മണിയറയിലെ ബെഡ്ഷീറ്റും തലയിണയും അലമാരിയും എന്നു വേണ്ട റൂഫും മാഞ്ചസ്റ്റർ മയം തന്നെ.

മണിയറയില്‍ പോലും ഫുട്ബോള്‍ മയം

വിവാഹത്തിനായി രണ്ട് മാസം മുമ്പാണ് റിയാസ് നാട്ടിലെത്തിയത്. കുവൈത്തിലെ കൊറിയന്‍ കമ്പനിയിലാണ് റിയാസിന് ജോലി. നാട്ടിലെ നിരവധി അഖിലേന്ത്യാ സെവൻസ് ടീമുകൾക്കായി റിയാസ് പന്ത് തട്ടിയിട്ടുണ്ട്. ടൗൺ ടീം അരീക്കോട്, കെ.ആർ.എസ് കോഴിക്കോട്, എഫ്.സി കൊണ്ടോട്ടി ടീമുകൾക്കായാണ് കളിച്ചിരുന്നത്. കുവൈറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാണ് റിയാസ് കളിക്കുന്ന എ.കെ.എഫ്.സി.

കുവൈത്ത് കേരള പ്രീമിയർ ലീഗിൽ മലപ്പുറം ബ്രദേഴ്സിന്‍റെ കളിക്കാരനാണ് ഈ വിങ് ബാക്ക്. കല്യാണം കഴിഞ്ഞ് റിയാസിന്‍റെ വീട്ടിലെത്തിയ മുഫീദ ഈ കാഴ്ചയെല്ലാം കണ്ട് തെല്ലൊന്നമ്പരന്നെങ്കിലും പിന്നീട് റിയാസിന്റെ കളിക്കമ്പത്തിനൊപ്പം കൂടുകയായിരുന്നു.