LiveTV

Live

Sports

ടോക്കിയോ 2020; ഇവയാണ് ആ ഒളിംപിക്സ് മെഡലുകള്‍ 

ജൂനിച്ചി കവാനിഷിയാണ് മെഡലുകള്‍ രുപകല്‍പ്പന ചെയ്തത്. സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിവക്ക് പുറമെ 6.21 മില്ല്യണ്‍ പാഴ് വസ്തുക്കളും മെഡല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്

ടോക്കിയോ 2020; ഇവയാണ് ആ ഒളിംപിക്സ് മെഡലുകള്‍ 

2020-ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്സിന് കൌണ്ടൌണ്‍ തുടങ്ങിയതിന് പിന്നാലെ വിജയികള്‍ക്കുള്ള മെഡലുകളുടെ പ്രകാശനവും നടന്നു. ജൂനിച്ചി കവാനിഷിയാണ് മെഡലുകള്‍ രുപകല്‍പ്പന ചെയ്തത്. രാജ്യത്തിന്‍റെ അഭിമാന പോരാട്ടമായാണ് ജപ്പാന്‍ 2020-ലെ ഒളിംപിക്സിനെ കാണുന്നത്. അതിനാല്‍ ഒളിംപിക്സിന്‍റെ എല്ലാ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധയോടെയാണ് ജപ്പാന്‍ ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് ഇന്നലെ ജപ്പാന്‍ വിജയികള്‍ക്കുള്ള മെഡലുകളുടെ പ്രകാശനം നടത്തിയത്.

ടോക്കിയോ 2020; ഇവയാണ് ആ ഒളിംപിക്സ് മെഡലുകള്‍ 

പ്രകാശന ചടങ്ങില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച്ചും പങ്കെടുത്തു. രണ്ട് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് ജൂനിച്ചി കവാനിഷിനിയും 400 സഹപ്രവര്‍ത്തകരും മെഡല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിവക്ക് പുറമെ 6.21 മില്ല്യണ്‍ പാഴ്‍വസ്തുക്കളും മെഡല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈ 24-നാണ് ഒളിംപിക്സ് ആരംഭിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് ഒളിംപിക്സ് അവസാനിക്കും.

ജപ്പാനിലെ ന്യൂ നാഷണല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. 206 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇത്തവണ ഒളിംപിക് കിരീടനേട്ടത്തില്‍ കുറഞ്ഞതൊന്നും ജപ്പാന്‍ പ്രതീക്ഷിക്കുന്നില്ല.