LiveTV

Live

Sports

വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങില്‍ മലയാളി വിദ്യാർഥിക്ക് സ്വർണ്ണം

ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങില്‍ മലയാളി വിദ്യാർഥിക്ക് സ്വർണ്ണം

ഐ.പി.എഫ് വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങില്‍ മലയാളി വിദ്യാർത്ഥിക്ക് സ്വർണ്ണം. ആലപ്പുഴ എസ്.ഡി കോളജ് വിദ്യാർത്ഥി അനീറ്റ ജോസഫാണ് സ്വർണ്ണം നേടിയത്. എസ്തോണിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 47 കിലോ വിഭാഗത്തിലാണ് അനീറ്റ സ്വർണ്ണ മെഡൽ നേടിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.