LiveTV

Live

Sports

രജിസ്ട്രേഷന്‍ പുതുക്കാനുള്ള തുക പതിന്മടങ്ങ് വര്‍ധിപ്പിച്ചു; വോളീബോള്‍ ക്ലബുകള്‍ പ്രതിസന്ധിയില്‍ 

വോളീബോളിന്‍റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിക്കെതിരെ അസോസിയേഷനിലും പ്രതിഷേധം ശക്തമാണ്.

രജിസ്ട്രേഷന്‍ പുതുക്കാനുള്ള തുക പതിന്മടങ്ങ് വര്‍ധിപ്പിച്ചു; വോളീബോള്‍ ക്ലബുകള്‍ പ്രതിസന്ധിയില്‍ 

കേരളാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്ട്രേഷന്‍ പുതുക്കാനുള്ള തുക പതിന്മടങ്ങ് വര്‍ധിപ്പിച്ചതോടെ പല ക്ലബ്ബുകളും പ്രതിസന്ധിയില്‍. ഗ്രാമീണ മേഖലഖളിലെ ക്ലബുകള്‍ പലതും രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. വോളീബോളിന്‍റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിക്കെതിരെ അസോസിയേഷനിലും പ്രതിഷേധം ശക്തമാണ്.

175 രൂപയായിരുന്ന അംഗത്വ ക്ളബ്ബുകളുടെ രജിസ്ട്രേഷന്‍ ഫീസ് ഒറ്റിയടിക്ക് 3000 രൂപയാക്കിയാണ് വോളീബോള്‍‌ അസോസിയേഷന്‍ വര്‍ധിപ്പിച്ചത്. പുതിയ ക്ലബുകള്‍ക്കുള്ള രജിസ്ട്രേഷന്‍ തുക 250ല്‍ നിന്നും ആയ്യായിരം രൂപയാക്കി. ഗ്രാമീണ മേഖലകളിലെ ക്ലബുകളെ ഇത് പ്രതികൂലമായി ബാധിച്ചു.

വോളീബോളിന് ഏറെ വേരോട്ടമുള്ള കോഴിക്കോട് ജില്ലയില്‍ നേരത്തെ 215ല്‍ അധികം ക്ലബ്ബുകളായിരുന്നു അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഫീസ് വര്‍ധിപ്പിച്ചതോടെ ക്ലബുകളുടെ എണ്ണം 180 ആയി ചുരുങ്ങി. കണ്ണൂര്‍ ജില്ലയിലും പല ക്ലബ്ബുകളും രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. ഫീസ് ഒറ്റയടിക്ക് കൂട്ടിയതില്‍ വോളീബോള്‍ അസോസിയേഷനിലും ഭിന്നതയുണ്ട്.

പ്രതിഫലം നോക്കാതെ താരങ്ങളെ പരിശീലിപ്പിക്കുന്ന നിരവധി ക്ലബുകളാണ് ഗ്രാമീണ മേഖലകളിലുള്ളത്. ഈ ക്ലബുകളെ പ്രതിസന്ധിയിലാക്കുന്ന നടപടി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ്. പരിശീലനത്തിനും ടൂര്‍ണമെന്‍റ് നടത്തിപ്പിനുമുള്ള ചെലവ് വര്‍ധിച്ചത് ഫീസ് വര്‍ധിപ്പിക്കാന്‍ കാരണമായെന്ന വിശദീകരണാണ് അസോസിയേഷന്‍റേത്.