LiveTV

Live

Sports

ജയമോ, പരാജയമോ ആകട്ടെ, ഞങ്ങളുടെ ടീം നിങ്ങളെക്കാള്‍ മെച്ചമാണ്; പാക് ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി യോഗി ബാബു

പാകിസ്താനിലേ ജനങ്ങളെ, ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിനും മുന്‍പ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയിലെത്താം... 

 ജയമോ, പരാജയമോ ആകട്ടെ, ഞങ്ങളുടെ ടീം നിങ്ങളെക്കാള്‍ മെച്ചമാണ്; പാക് ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി യോഗി ബാബു

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു ലോകകപ്പ് സെമി ഫെനലില്‍ നിന്നുമുള്ള ഇന്ത്യയുടെ പടിയിറക്കം. ഇത്തവണ ഇന്ത്യ കപ്പടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഫൈനല്‍ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് 18 റണ്‍സിനാണ് ഇന്ത്യന്‍ ടീം കിവികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ്.

ഇന്ത്യന്‍ ടീമിന്റെ തോല്‍വിയെ ചിരവൈരികളും അയല്‍ക്കാരുമായ പാകിസ്താന്‍ ആഘോഷിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ടീമിനെ കളിയാക്കിക്കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാ താരം യോഗി ബാബു.

''പാകിസ്താനിലേ ജനങ്ങളെ, ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിനും മുന്‍പ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയിലെത്താം എന്ന് പഠിപ്പിക്കൂ. ജയമോ തോല്‍വിയോ ആകട്ടെ. ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചമാണ്'' യോഗി ബാബു ട്വീറ്റ് ചെയ്തു.