LiveTV

Live

Sports

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് മഞ്ഞപ്പട

കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് മഞ്ഞപ്പട

കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം ബ്രസീലിന്. കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഒന്‍പതാം തവണയാണ് ബ്രസീല്‍ കോപ്പ അമേരിക്കാ ചാമ്പ്യന്മാരാകുന്നത്.

മാരക്കാനയില്‍ കാനറികളുടെ ദിനമായിരുന്നു. തുടക്കം മുതല്‍ കളി നിയന്ത്രണത്തിലാക്കിയ ബ്രസീല്‍ 15 ആം മിനിറ്റില്‍ എവര്‍ട്ടണിലൂടെ മുന്നിലെത്തി. 25 ആം മിനിറ്റിന് ശേഷം പെറു ഉണര്‍ന്നു കളിച്ചു. 44 ആം മിനിറ്റില്‍ തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് പെറുവിന് അനുകൂലമായി പെനാല്‍റ്റി. പൌലോ ഗൊറേറോയുടെ കാലുകള്‍ക്ക് പിഴച്ചില്ല.

Also read: മെസി മടങ്ങിയത് മെഡല്‍ പോലും വാങ്ങാതെ

എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് ഗബ്രിയേല്‍ ജീസസിലൂടെ ബ്രസീല്‍ വീണ്ടും മുന്നില്‍. എന്നാല്‍ 70 ആം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത്. 90 ആം മിനിറ്റില്‍ റിച്ചാലിസണില്‍ മൂന്നാം ഗോള്‍ നേടിയതോടെ ബ്രസീല്‍ കിരീടത്തിലേക്ക്...

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് മഞ്ഞപ്പട