LiveTV

Live

Sports

കോപ്പയില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്; മെസിക്ക് ചുവപ്പ് കാര്‍ഡ്

ഡിബാലയും അഗ്യൂറോയും അര്‍ജന്റീനക്കായി ഗോള്‍ നേടി. മത്സരത്തിനിടെ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു 

കോപ്പയില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്; മെസിക്ക് ചുവപ്പ് കാര്‍ഡ്

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഡിബാലയും അഗ്യൂറോയും അര്‍ജന്റീനക്കായി ഗോള്‍ നേടി. മത്സരത്തിനിടെ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

പ്രതികാരത്തിന് അത്ര മധുരം പോര.. കഴിഞ്ഞ രണ്ട് തവണയും കലാശപ്പോരില്‍ ഏറ്റുമുട്ടിയവര്‍.. മൂന്നാം സ്ഥാനത്തിനായി കൊമ്പുകോര്‍ത്തു.. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു.. പന്ത്രണ്ടാം മിനിട്ടില്‍ അര്‍ജന്‍റീന മുന്നിലെത്തി.. മെസിയുടെ പാസില്‍ അഗ്യൂറോ ലക്ഷ്യം കണ്ടു. വൈകാതെ ആല്‍ബി സെലസ്റ്റകള്‍ ലീഡ് ഉയര്‍ത്തി.. ഇത്തവണ സ്കോര്‍ ചെയ്തത്, ആദ്യ ഇലവനില്‍ ആദ്യമായി ഇറങ്ങിയ ഡിബാല.

മുപ്പത്തിയേഴാം മിനിട്ട്, കളത്തിലെ കൈയ്യാങ്കളി.. ലയണല്‍ മെസിക്കും ഒപ്പം ചിലിയുടെ ഗാരി മെഡലിനും ചുവപ്പ് കാര്‍ഡ്. പിന്നീട് കളി പലപ്പോഴും പരുക്കനായി.. അതിനിടെ ചിലിക്ക് അനുകൂലമായി പെനാല്‍റ്റി.. വിദാലിന് ലക്ഷ്യം പിഴച്ചില്ല.. സ്കോര്‍ 2-1.. പിന്നെ ഫൈനല്‍ വിസില്‍ വരെ ഗോളൊഴിഞ്ഞ് നിന്നു.. കഴിഞ്ഞ രണ്ട് ഫൈനലുകളിലും തങ്ങളെ കീഴടക്കിയവരെ തോല്‍പ്പിച്ചു അര്‍ജന്റീന .. തോറ്റവരുടെ പോരില്‍..