LiveTV

Live

Sports

പണം വാരിക്കൂട്ടി മെസി

ഫോര്‍ബ്സ് പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വരുമാനമുണ്ടാക്കിയ നൂറ് കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്.

പണം വാരിക്കൂട്ടി മെസി

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി ലയണല്‍ മെസി. ഫോര്‍ബ്സ് പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വരുമാനമുണ്ടാക്കിയ നൂറ് കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്.

പണം വാരിക്കൂട്ടി മെസി

ഏതാണ്ട് 880 കോടിയിലേറെ രൂപയാണ് മെസിക്ക് പ്രതിഫലമായും പരസ്യത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതും നെയ്മര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 63ാം സ്ഥാനത്തുള്ള സെറീന വില്യംസാണ് പട്ടികയിലെ ഏക വനിത. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് നൂറാം സ്ഥാനത്ത്. ക്രിക്കറ്റില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച ഏക താരവും കൊഹ്‌ലിയാണ്.