LiveTV

Live

Sports

ലോകകപ്പിനൊരുങ്ങുന്ന കോഹ്‍ലിക്ക് ആശംസകളുമായി ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്

വ്യവസായിയായ ഫ്രാങ്ക് ഖാലിദാണ് ഡേവിഡ് ലൂയിസിന്റെ ആശംസാ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്

ലോകകപ്പിനൊരുങ്ങുന്ന കോഹ്‍ലിക്ക് ആശംസകളുമായി ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്

ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോഹ്‍ലിക്കും ടീം ഇന്ത്യക്കും ഫുട്‌ബോള്‍ ലോകത്ത് നിന്നും ആശംസാപ്രവാഹം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും ടീമിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

ലോകകപ്പിനൊരുങ്ങുന്ന കോഹ്‍ലിക്ക് ആശംസകളുമായി ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്

നേരത്തെ, ടോട്ടനത്തിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയിന്‍ നേരിട്ടെത്തി ആശംസകള്‍ നേരുകയും സെല്‍ഫിയെടുത്ത് പോസ്റ്റുകയും ചെയ്തിരുന്നു. വ്യവസായിയായ ഫ്രാങ്ക് ഖാലിദാണ് ഡേവിഡ് ലൂയിസിന്റെ ആശംസ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ലോകകപ്പിനൊരുങ്ങുന്ന കോഹ്‍ലിക്ക് ആശംസകളുമായി ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്

കോഹ്‍ലിയെ ‘ബ്രോ’ എന്ന് അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ‘’ഹെലോ വിരാട് കോഹ്‍ലി, താങ്കള്‍ക്കും ടീമിനും ഭാവുകങ്ങള്‍ നേരുന്നു. താങ്കളെ പിന്തുണക്കാന്‍ ഞാനുണ്ടാകും. വൈകാതെ കാണാം.” എന്നാണ് ബ്രസീലിയന്‍ താരം പറയുന്നത്.

ലോകകപ്പിന് മുമ്പായി ബംഗ്ലാദേശിനെതിരായ ഒരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ന്യൂസിലാന്റിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.