LiveTV

Live

Sports

സ്വവർ​ഗ പ്രണയം വെളിപ്പെടുത്തി ദ്യുതി ചന്ദ്

സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയാണ് ഇത് തുറന്ന് പറയാൻ തനിക്ക് ധെെര്യം തന്നതെന്നും താരം പറഞ്ഞു

 സ്വവർ​ഗ പ്രണയം വെളിപ്പെടുത്തി ദ്യുതി ചന്ദ്

താൻ സ്വവര്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദ്. തന്റെ നാടായ ഒഡീഷയില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പമാണ് ജീവിക്കുന്നതെന്ന് ദ്യുതി വെളിപ്പെടുത്തി. സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന് കായിക താരമാണ് ദ്യുതി ചന്ദ്.

തന്റെ പ്രണയം താൻ സ്വയം തെരഞ്ഞെടുത്തതാണ്. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവർക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ടെന്ന് കരുതുന്ന ആളാണ് താനെന്നും ദ്യുതി പറഞ്ഞു. സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയാണ് ഇത് തുറന്ന് പറയാൻ തനിക്ക് ധെെര്യം തന്നതെന്നും ദ്യുതി ചന്ദ് പറഞ്ഞു.

എന്നാൽ ആരാണ് തന്റെ പങ്കാളിയെന്ന് വെളിപ്പെടുത്താൻ ദ്യുതി ചന്ദ് തയ്യാറായില്ല. എല്ലാവരുടെയും അനാവശ്യമായ ശ്രദ്ധ അവരിലേക്ക് തിരിയാതിരിക്കാനാണ് പേര് വെളിപ്പെടുത്താത്തതെന്ന് താരം വ്യക്തമാക്കി. 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ്, ഇന്ത്യക്കായി നിരവധി രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്.