LiveTV

Live

Sports

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: പി.യു ചിത്രക്ക് സ്വര്‍ണ്ണം

വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെളളി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 18 ആയി

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: പി.യു ചിത്രക്ക് സ്വര്‍ണ്ണം

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്ററിലാണ് സ്വര്‍ണം നേടിയത്. 4 മിനിറ്റ് 14 സെക്കന്റില്‍ ചിത്ര ഫിനിഷ് ചെയ്തു. വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെളളി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 18 ആയി. മലയാളി താരം വിസ്മയ, പൂവമ്മ, സരിത, പ്രാച്ഛി എന്നിവരടങ്ങുന്ന ടീമിനാണ് നേട്ടം. വിസ്മയയുടെ രണ്ടാം മെഡലാണിത്. 4X400 മീറ്റര്‍ മിക്സഡ് വിഭാഗം റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീമിന് വെള്ളി നേടി.