LiveTV

Live

Sports

‘ശക്തമായ മുന്നേറ്റ നിരയുടെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്നുണ്ട്’ സോൾഷേർ

അവസാന അഞ്ച് മത്സരങ്ങളിൽ നാലും പരാജയമായിരുന്നു യുണൈറ്റഡിന് നേരിടേണ്ടി വന്നത്

‘ശക്തമായ മുന്നേറ്റ നിരയുടെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്നുണ്ട്’ സോൾഷേർ

ശക്തമായ മുന്നേറ്റ നിരയുടെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്നുണ്ടെന്ന് യുണൈറ്റഡ് കോച്ച് സോൾഷേർ പറഞ്ഞു.

‘തുടർ വിജയങ്ങൾ മാത്രമേ ആരാധകരെ തൃപ്തിപെടുത്തു. എന്നാൽ മികച്ച ടീമുകളുമായാണ് ഞങ്ങൾ കളിച്ചിട്ടുള്ളത്. ആ മത്സരങ്ങളിൽ എല്ലാം മികച്ച മുന്നേറ്റങ്ങൾ നടത്താനും കഴിഞ്ഞു. എന്നാൽ അതെല്ലാം ഗോളുകളാക്കാൻ സാധിച്ചില്ല. മുന്നേറ്റ നിരയുടെ ആത്മവിശ്വാസ കുറവും ശക്തമായ മുന്നേറ്റങ്ങളുടെ അഭാവവുമാണ് ഇതിന് കാരണം. ഇത്തരം പോരായ്മകളെ അതിജീവിച്ച് വരും മത്സരങ്ങളിൽ വിജയിക്കാൻ കഴിയും‌’ വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സോൾഷേർ പറഞ്ഞു

അവസാന അഞ്ച് മത്സരങ്ങളിൽ നാലും പരാജയമായിരുന്നു യുണൈറ്റഡിന് നേരിടേണ്ടി വന്നത്. നാല് ഗോളുകൾ മാത്രമാണ് കഴിഞ്ഞ കളികളിലെ യുണൈറ്റഡിന്‍റെ ആക്കെ സമ്പാദ്യം. മാത്രമല്ല മുന്നേറ്റ നിരയിൽ റൊമേലു ലുക്കാക്കുവിന്റെ ഫോം ഇല്ലായ്മയും യുണൈറ്റഡിന് തലവേദന സൃഷിക്കുന്നുണ്ട്. ആഷ്‌ലി യങ്ങും, ലുക്ക് ഷായുടെയും സസ്‌പെൻഷൻ തുടർന്നുള്ള മത്സരങ്ങളിൽ യുണൈറ്റഡിനെ പ്രതികൂലമായി ബാധിക്കും. പരിക്കിൽ നിന്ന് പൂർണമായും മുക്തനല്ലാത്ത അന്റോണിയോ വലന്‍സിയ വെസ്റ്റ് ഹാമ്മുമായുള്ള മത്സരത്തിന് കളിക്കാനും സാധ്യത ഇല്ല.