LiveTV

Live

Sports

മുത്തശ്ശി ആരാധികക്കൊപ്പം ധോണി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഐ പി എല്ലിനിടെ തന്നെ കാത്ത് നിന്ന മുത്തശ്ശിയായ ആരാധികയുടെ അടുത്തെത്തിയ ധോണിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്

മുത്തശ്ശി ആരാധികക്കൊപ്പം ധോണി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രായഭേദമന്യേ ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് കളിയിലെ മികവ് കൊണ്ടു മാത്രമല്ല ആരാധകരോടുള്ള തന്‍റെ സമീപനം കൊണ്ടും കൂടിയാണ് താരം ഇത്രയധികം പ്രിയപ്പെട്ടവനായത്.

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിന് ശേഷം തന്നെ കാണാൻ കാത്ത് നിന്ന മുത്തശ്ശിയായ ആരാധികയുടെ അടുത്തെത്തിയ ധോണിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്‍റെ ആരാധികയോട് ഏറെ നേരം സംസാരിച്ച താരം ആ അമ്മക്കൊപ്പം നിന്ന് ചിത്രങ്ങള്‍‌ എടുക്കുകയും ഒപ്പം താൻ ഒപ്പിട്ട ജേഴ്‌സി ആരാധികക്ക് കൈമാറുകയും ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി നേടുകയാണ് ധോണി.