LiveTV

Live

Sports

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ കേരളതാരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം

85 സ്വര്‍ണവും 153 വെള്ളിയും 124 വെങ്കലവുമടക്കം മൂന്നാംസ്ഥാനത്തെത്തിയ ഇന്ത്യയുടെ അഭിമാനനേട്ടത്തില്‍ ചെറുതല്ലാത്ത പങ്കാണ് കേരളത്തിലെ താരങ്ങള്‍ വഹിച്ചത്

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ കേരളതാരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം

അബുദബിയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ പങ്കാളികളായ കേരള ടീം നാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. 85 സ്വര്‍ണം നേടി മൂന്നാമതെത്തിയ ഇന്ത്യക്ക് വേണ്ടി 30 മെഡലുകളാണ് കേരളതാരങ്ങള്‍ നേടിയത്.

അബുദബിയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 362 മെഡലുകളുമായി ചരിത്രനേട്ടമാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. 85 സ്വര്‍ണവും 153 വെള്ളിയും 124 വെങ്കലവുമടക്കം മൂന്നാംസ്ഥാനത്തെത്തിയ ഇന്ത്യയുടെ അഭിമാനനേട്ടത്തില്‍ ചെറുതല്ലാത്ത പങ്കാണ് കേരളത്തിലെ താരങ്ങള്‍ വഹിച്ചത്. മൂന്ന് സ്വര്‍ണമെഡലടക്കം 30 മെഡല്‍ ഇവര്‍ സ്വന്തമാക്കി.

സ്‌പോര്‍ട്സ് കൗണ്‍സിലും സഹപാഠികളും ചേര്‍ന്ന് മികച്ച സ്വീകരണമാണ് ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയത്. 190 രാജ്യങ്ങളില്‍ നിന്നായി 7500 താരങ്ങള്‍ പങ്കെടുത്ത ഒളിമ്പിക്‌സില്‍ 90 സ്വര്‍ണവുമായി കാനഡയാണ് ഒന്നാം സ്ഥാനത്തെത്തിയത്.