LiveTV

Live

Sports

നമ്മുടെ മര്യാദ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് സച്ചിന്‍; വ്യോമസേനക്ക് കയ്യടിച്ച് കായികതാരങ്ങള്‍ 

ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കായികതാരങ്ങള്‍

നമ്മുടെ മര്യാദ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് സച്ചിന്‍; വ്യോമസേനക്ക് കയ്യടിച്ച് കായികതാരങ്ങള്‍ 

ബാല്‍കോട്ടില്‍ ജയ്ശെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ വ്യോമസേനയെ അഭിനന്ദിച്ചു.

നമ്മള്‍ കാണിക്കുന്ന മര്യാദയെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബിഗ് സെല്യൂട്ട് എന്നാണ് വ്യോമസേനയുടെ യുദ്ധവിമാനം പറത്തിയിട്ടുള്ള സൈനയുടെ ട്വീറ്റ്.

കുട്ടികള്‍ നന്നായി കളിച്ചു എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ജയ് ഹിന്ദ്, ഐ.എ.എഫ് എന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സല്യൂട്ട് എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.

ജയ്ഹിന്ദ് എന്ന് മഹേഷ് ഭൂപതിയും വ്യോമസേന എന്നും അഭിമാനമാണെന്ന് ഹര്‍ഭജന്‍ സിങും വ്യോമസേനയുടെ പോരാട്ടവീര്യത്തെയും ആത്മധൈര്യത്തെയും സല്യൂട്ട് ചെയ്യുന്നുവെന്ന് ശിഖര്‍ ധവാനും ട്വീറ്റ് ചെയ്തു. ഭീകരവാദത്തിനെതിരെ ഏറെ കാത്തിരുന്ന സന്ദേശമാണ് വ്യോമസേന നല്‍കിയതെന്ന് അജിങ്ക്യ രഹാനെ ട്വിറ്ററില്‍ കുറിച്ചു.