LiveTV

Live

Sports

‘ഫെബ്രുവരി 14 രാജ്യത്തിന് ഇരുണ്ട ദിനം’

ഭീകരാക്രമണത്തിനെതിരെ സോഷ്യൽ മീഡിയകളിൽ കൂടി പ്രതികരിക്കാത്തവരെല്ലാം ഇതിനെ അനുകൂലിക്കുന്നവരാണെന്ന തരത്തിലുള്ള ധാരണ ശരിയല്ലെന്നും സാനിയ പറഞ്ഞു

‘ഫെബ്രുവരി 14 രാജ്യത്തിന് ഇരുണ്ട ദിനം’

കശ്മീരിലെ പുൽവാമ ഭീകരാക്രമണം രാജ്യത്തിനേറ്റ കനത്ത മുറിവാണെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ദൗർഭാഗ്യകരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അർപ്പിക്കുന്നതായി പറഞ്ഞ സാനിയ മിർസ, രാജ്യത്തിനായി വീരമൃത്യു വരിച്ച ആ പോരാളികളാണ് യഥാർഥ ഹീറോകളെന്നും കുറിച്ചു.

പുൽവാമിൽ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനിക വാഹനവ്യൂഹം.

ഭീകരാക്രമണം എല്ലാവരിലും നടുക്കമുണ്ടാക്കുന്നതാണ്. എന്നാൽ അതിനേ പറ്റി സമൂഹ മാധ്യമങ്ങളിൽ വന്ന് പ്രതികരിക്കാത്തവരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സാനിയ പറ‍ഞ്ഞു. ഫെബ്രുവരി 14 ഒരിക്കലും മറക്കാവാത്ത ഞെട്ടലാണുണ്ടാക്കിയത്. എന്നാൽ, ഭീകരാക്രമണത്തിനെതിരെ എല്ലാവരും സോഷ്യൽ മീഡിയകളിൽ പോയി പ്രതികരിക്കണമെന്നും, അങ്ങനെ ചെയ്യാത്തവരെല്ലാം ഇതിനെ അനുകൂലിക്കുന്നവരാണെന്നും തരത്തിലുള്ള ധാരണ ശരിയല്ലെന്നും സാനിയ പറഞ്ഞു. നേരത്തെ, ഭീകരാക്രമണത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാത്തവരെ വിമർശിച്ച് നിരവധി പേർ രം
ഗത്ത് വന്നിരുന്നു.