LiveTV

Live

Sports

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐയും ക്രിക്കറ്റ് താരങ്ങളും

കുറഞ്ഞത് അഞ്ച് കോടി രൂപ സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കാനാണ് ബി.സി.സി.ഐ നീക്കം.

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐയും ക്രിക്കറ്റ് താരങ്ങളും

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍നഷ്ടമായ സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് താരങ്ങളും. ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്രസേവാഗും ശിഖര്‍ധവാനും പുറമേ ബി.സി.സി.ഐ ആക്ടിംങ് പ്രസിഡന്റ് സി.കെ ഖന്നയും സഹായവാഗ്ദാനവുമായി രംഗത്തെത്തി. കുറഞ്ഞത് അഞ്ച് കോടി രൂപ സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കാനാണ് ബി.സി.സി.ഐ നീക്കം.

Also read: പുല്‍വാമ ആക്രമണത്തിന് ശേഷം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പരക്കുന്നത് അതി ദേശീയതയും വിദ്വേഷ പ്രചരണവും യുദ്ധാഹ്വാനങ്ങളും

സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് കോടി രൂപയുടെ സഹായം നല്‍കണമെന്ന് കാണിച്ച് ബി.സി.സി.ഐ ആക്ടിംങ് പ്രസിഡന്റ് സി.കെ ഖന്ന വിനോദ് റായ്ക്ക് കത്തയച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിവിധ ടീമുകളോടും സഹായം ലഭ്യമാക്കണമെന്ന് നിര്‍ദേശിക്കാനും കത്തില്‍ പറഞ്ഞിട്ടുണ്ട്.

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐയും ക്രിക്കറ്റ് താരങ്ങളും

'പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനൊപ്പം ഞങ്ങളും അതീവ ദുഖിതരാണ്. ധീരജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുള്ളത്. അഞ്ച് കോടി രൂപയുടെയെങ്കിലും സഹായം കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അനുമതി നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ ഈ തുക വിതരണം ചെയ്യാവൂ' വിനോദ് റായ്ക്ക് അയച്ച കത്തില്‍ സി.കെ ഖന്ന വ്യക്തമാക്കുന്നു.

ഐ.പി.എല്ലില്‍ ഉദ്ഘാടന മത്സരത്തിനും ഇന്ത്യ ആസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തിനും മുമ്പ് സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രണ്ട് മിനുറ്റ് മൗനം ആചരിക്കാനും പദ്ധതിയുണ്ട്.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും മുന്‍ താരം വിരേന്ദ്ര സേവാഗും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസമായിരുന്നു സെവാഗ് വാഗ്ദാനം ചെയ്തത്.

ഇറാനി ട്രോഫിയില്‍ ജേതാക്കളായ വിദര്‍ഭ സമ്മാനതുക പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നു.