LiveTV

Live

Sports

പ്രൊ വോളി; കാലിക്കറ്റ് ഹീറോസിനു തുടര്‍ച്ചയായ അഞ്ചാം ജയം

മത്സരത്തില്‍ ഹീറോസിനായി 14 പോയിന്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത പോള്‍ ലോട്ട്മാനാണ് കളിയിലെ താരം.

പ്രൊ വോളി; കാലിക്കറ്റ് ഹീറോസിനു തുടര്‍ച്ചയായ അഞ്ചാം ജയം

പ്രൊ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിനു തുടര്‍ച്ചയായ അഞ്ചാം ജയം. എതിരാളികളായ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്‌സിനെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ഹീറോസ് തോല്‍പിച്ചത്.

What a rally! For more such exciting action, catch the action live only on Sony LIV, Sony TEN 3 and Sony SIX! #RuPayPVL #ThrillKaCall

Posted by Pro Volleyball League on Wednesday, February 13, 2019

മത്സരത്തില്‍ ഹീറോസിനായി 14 പോയിന്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത പോള്‍ ലോട്ട്മാനാണ് കളിയിലെ താരം. ജയത്തോടെ 13 പോയിന്റ് സ്വന്തമാക്കിയ കാലിക്കറ്റ് ടീമിന് ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാനും സാധിച്ചു. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും നേരത്തെ തന്നെ ലീഗിന്റെ സെമിയില്‍ കടന്നിരുന്നു.