LiveTV

Live

Sports

ജപ്പാന്റെ മിന്നും നീന്തല്‍ താരം റിക്കോകോവിന് രക്താര്‍ബുദം സ്ഥിരീകരിച്ചു

50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എന്നീ ഇനങ്ങളിലെ ജൂനിയര്‍ ലോക ചാംപ്യനാണ് റിക്കോകോ

ജപ്പാന്റെ മിന്നും നീന്തല്‍ താരം റിക്കോകോവിന് രക്താര്‍ബുദം സ്ഥിരീകരിച്ചു

ജപ്പാന്‍റെ 2020 ടോക്കിയോ ഒളിംപിക്സ് പ്രതീക്ഷയായ നീന്തല്‍താരം റിക്കോകോ ഐകിക് രക്താര്‍ബുദം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ ആറ് മെഡലുകള്‍ റിക്കോകോ നേടിയിരുന്നു. ജക്കാര്‍ത്തയില്‍ റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവച്ചതിനാല്‍ കഴിഞ്ഞ മാസം റികാകോയെ ജപ്പാന്‍റെ നീന്തല്‍താരം എന്ന് വിശേഷിപ്പിച്ചിരുന്നു.

ആസ്ത്രേലിയയിൽ ആയിരുന്ന താരം അസുഖ ബാധിതയായതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. വിശദമായ പരിശോധനകൾക്ക് ശേഷം ലുക്കീമിയയാണെന്ന് സ്ഥിരീകരിച്ചെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യം തനിക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലന്നും എന്നാല്‍ ചികിത്സയിലൂടെ രോഗം പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും റിക്കോകോ പറഞ്ഞു.

സൗത്ത് കൊറിയയിലെ ഗ്വാങ്ഷുവില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന സീനിയര്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ റിക്കോകോവിന് കഴിയില്ല. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എന്നീ ഇനങ്ങളിലെ ജൂനിയര്‍ ലോക ചാംപ്യനാണ് റിക്കോകോ. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ അന്തർ ദേശീയ തലത്തിലെ മികച്ച സമയമാണ് ഈ പതിനെട്ടുകാരി തന്‍റെ പേരില്‍ കുറിച്ചത്.

1982-ലെ ഡെല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കിയ ഉത്തര കൊറിയയുടെ ഷൂട്ടിഗ് താരം സോ ജിന്‍ മാന്‍ മാത്രമാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തില്‍ റിക്കോകോയുടെ മുന്നിലുള്ളത്. എന്നാല്‍ തന്‍റെ രണ്ട് റിലേ സ്വര്‍ണം കൂടിയാകുമ്പോള്‍ സോ ജിന് ഒപ്പമാണ് റിക്കാകോ.