LiveTV

Live

Sports

പ്രോ വോളിബോള്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കാലിക്കറ്റ് ഹീറോസ്

ഇതോടെ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഹീറോസ് ഒന്നാമതെത്തി

പ്രോ വോളിബോള്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കാലിക്കറ്റ് ഹീറോസ്

പ്രോ വോളിബോള്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ‘കാലിക്കറ്റ് ഹീറോ’സിന് ജയം. അവസാന സെറ്റ് വരെ ആവേശം നിറഞ്ഞ മൽസരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ‘യു മുംബെെ’യെയാണ് കാലിക്കറ്റ് ഹീറോസ് പരാജയപ്പെടുത്തിയത്ത്. രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഹീറോസ് ഒന്നാമതെത്തി.

വോളിബോളിൻറെ മുഴുവന്‍ വീറും വാശിയും നിറഞ്ഞ് നിന്ന പ്രോ വോളിയിലെ ആദ്യ മത്സരം. അത്തരമൊരു വിശേഷണമാവും യു മുംബൈയ് - കാലിക്കറ്റ് ഹീറോസ് മാച്ചിന് ചേരുക. അവസാന സെറ്റുവരെ ആവേശം നിറഞ്ഞ മൽസരത്തില്‍ ഏറെ പണിപ്പെട്ടാണ് ഹീറോസ് ജേതാക്കളായത്. പരസ്പരം വിട്ടു നല്‍കാതെ ഇരു ടീമുകളും കോര്‍ട്ടില്‍ തീപ്പൊരി ചിതറിച്ചപ്പോള്‍ കാണികള്‍ക്കും ആവേശമായി.

ആദ്യ സെറ്റിൽ 15-10ന് നേടിയ കാലിക്കറ്റിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ലങ്കിലും രണ്ടാം സെറ്റില്‍ 12-15ന് ഒപ്പം പിടിച്ച് മുംബൈയ് ശക്തമായി തിരിച്ചടിച്ചു.

ജെറോം വിനീതിൻറെയും അജിത് ലാലിൻറെയും ആക്രമണ മികവിൽ മൂന്നാം സെറ്റ് കോഴിക്കോട് വീണ്ടും നേടിയെങ്കിലും സെറ്റ് വിജയിച്ചത് 15-13 സ്കോറിന്. പക്ഷേ 14-15 ന് നാലാം സെറ്റ് പിടിച്ച് മുംബൈ വീണ്ടും തിരിച്ചടിച്ചു. നിർണായകമായ അവസാന സെറ്റിൽ മുഴുവന്‍ കളിമികവും പുറത്തെടുത്ത ഹീറോസ് ഒടുവില്‍ 15-9 നാണ് സെറ്റും മാച്ചും വിജയിച്ചത്.

16 പോയിൻറ് നേടിയ അജിത് ലാലും, 14 പോയിൻറ് നേടിയ ക്യാപ്റ്റൻ ജെറോം വിനീതും മുന്നില്‍ നിന്ന് നയിച്ചത്തോടെ തുടര്‍ച്ചയായ രണ്ടാം ജയവും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും മലബാറുകാര്‍ക്ക് സ്വന്തമായി .