LiveTV

Live

Sports

പ്രോ വോളി ലീഗ്; അരങ്ങേറ്റ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസിന് ജയം 

പ്രോ വോളിബോളിലെ അരങ്ങേറ്റ മത്സരത്തിൽ കാലിക്കറ്റ് ഹീറോസിന് ജയം. എതിരാളികളായ ചെന്നൈ സ്പാർട്ടിൻസിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് തോല്‍പ്പിച്ചത്.

പ്രോ വോളി ലീഗ്; അരങ്ങേറ്റ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസിന് ജയം 

പ്രോ വോളിബോളിലെ അരങ്ങേറ്റ മത്സരത്തിൽ കാലിക്കറ്റ് ഹീറോസിന് ജയം. എതിരാളികളായ ചെന്നൈ സ്പാർട്ടിൻസിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് തോല്‍പ്പിച്ചത്. ഹീറോസിനായി 14 പോയിന്റുകൾ നേടിയ അജിത് ലാൽ അണ് മാൻ ഒഫ് ദ മാച്ച്. മലബാറിന്റെ കായികപ്പെരുമയുമായി പ്രോ വോളിബോൾ ലീഗിനെത്തിയ കാലിക്കറ്റ് ഹീറോസ് ആധികാരിക വിജയം നേടിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

അജിത് ലാലിന്റെയും ക്യാപ്റ്റൻ ജെറോം വിനീതിന്റെയും തകർപ്പൻ സ്മാഷുകൾക്കും ഇലൂനിയും കാർത്തിക്കും ചേർന്നൊരുക്കിയ പ്രതിരോധത്തിനും മുന്നിൽ ചെന്നൈ തകർന്നടിയുന്ന കാഴ്ചയാണ് കളത്തിൽ കണ്ടത്. രണ്ടു സെറ്റുകൾക്ക് പിന്നിൽ നിന്നിട്ടും മൂന്നാം സെറ്റ് നേടി ചെന്നൈ തിരിച്ച് വരവിന് ശ്രമം നടത്തിയെങ്കിലും നാലാം സെറ്റ് 15 - 11 എന്ന സ്‌കോറിൽ വിജയിച്ചതോടെ ഹീറോസ് മത്സരം കൈപ്പിടിയിലൊതുക്കി.

ഒടുവിൽ അവസാന സെറ്റും സ്വന്തമാക്കിയതോടെ 4-1 എന്ന മികച്ച മാർജിനിലാണ് കാലിക്കറ്റ് ടീം വിജയിച്ചത്. 14 പോയിന്റ് നേടിയ മലയാളി താരം അജിത് ലാലാണ് ഹീറോസിന്റെ വിജയശിൽപിയും കളിയിലെ താരവും. പതിനൊന്ന് പോയിന്റ് നേടിയ കാർത്തിക്കും പത്തു പോയിന്റ് വീതം നേടിയ ലോട്മാനും ജെറോം വിനീതും നിർണായക പ്രകടനങ്ങളാണ് കാലിക്കറ്റിനായി കാഴ്ചവച്ചത്.