LiveTV

Live

Sports

സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന

റിമോർട്ട് നിയന്ത്രിത വാഹനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ കടലിന്റെ അടിത്തട്ടിലായി വിമാനാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു

സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന

വിമാന യാത്രക്കിടെ ദുരൂഹമായി കാണാതായ അർജന്റെെൻ ഫുട്ബോളർ എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഫ്രാൻസിൽ നിന്നും തന്റെ പുതിയ ക്ലബായ കാർഡിഫ് സിറ്റിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജനുവരി 21ന് ഗാൺസേ ദ്വീപിന് സമീപത്ത് വെച്ചാണ് സലയുടെ ചെറു വിമാനം പെെലറ്റുൾപ്പെടെ അപ്രത്യക്ഷമായത്.

സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന

റിമോർട്ട് നിയന്ത്രിത വാഹനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ കടലിന്റെ അടിത്തട്ടിലായി വിമാനാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുള്ളതായി ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് സംഘം. അതിനിടെ വിമാനം കണ്ടെത്തിയതായി സലയുടെ പിതാവ് സ്ഥിരീകരിച്ചു. എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നതായി ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സലയെ കൂടാതെ ഡേവിഡ് ഇബ്ബോസ്റ്റൺ എന്ന ബ്രിട്ടീഷ് പെെലറ്റ് മാത്രമായിരുന്നു ‌വിമാനത്തിൽ ഉണ്ടായിരുന്നത്.

സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന

നാന്റസ് ടീമംഗങ്ങളോട് യാത്രപറഞ്ഞശേഷം പുതിയ ക്ലബിലേക്ക് പുറപ്പെട്ടതായിരുന്നു സല. ചെറു വിമാനത്തിലാണ് ഉത്തര ഫ്രാന്‍സിലെ നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് പുറപ്പെട്ടത്. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.