LiveTV

Live

Sports

ആവേശമായി വീല്‍ചെയര്‍ ക്രിക്കറ്റ്

നെസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കാമ്പസ് ഇനിഷ്യേറ്റീവ്’ സംഘടിപ്പിച്ച സ്നേഹസംഗമത്തിന്റെ ഭാഗമായാണ് വീല്‍ ചെയര്‍‌ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്

ആവേശമായി വീല്‍ചെയര്‍ ക്രിക്കറ്റ്

വേദനകള്‍ മറന്ന് അവര്‍ കളിക്കളത്തിലൊത്തുകൂടി. പിന്നെ ആവേശത്തിന്റെ കളിനിമിഷങ്ങള്‍. കൊയിലാണ്ടി സ്പോര്‍ട്സ് കൌണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ ക്രിക്കറ്റ് മത്സരം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതായിരുന്നു. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ കൊയിലാണ്ടി കേന്ദ്രീകരിച്ച് ആരംഭിച്ച ‘നെസ്റ്റ്’ സാമൂഹ്യ കൂട്ടായ്മായാണ് വീല്‍ ചെയര്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.

അവശതകള്‍ മറന്ന് അവര്‍ കളിക്കളത്തിലിറങ്ങി. ആവേശം നിറഞ്ഞതായിരുന്നു മത്സരം. സംസ്ഥാത്തെ വിവിധ ജില്ലകളിലുള്ളവരാണ് ഇരു ടീമുകളിലേയും കളിക്കാര്‍. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വീല്‍ചെയര്‍ ക്രിക്കറ്റ് നടക്കുന്നത്. കേരള വീല്‍ചെയര്‍ സ്പോര്‍ട്സ് അക്കാദമിയുടെ സഹകരണത്തോടെയായിരുന്നു മാത്സരം. പലരും സാധാരണ വീല്‍ചെയറിലാണ് കളിക്കളത്തിലിറങ്ങിയത്. മികച്ച പരിശീലനവും സ്പോട്സ് വീല്‍ചെയറും ലഭ്യമാവുകയാണെങ്കില്‍ ദേശീയ തലങ്ങളില്‍ അടകം മികവ് പുലര്‍ത്താനാവുമെന്ന ആത്മവിശ്വാസമുണ്ട് ഇവര്‍ക്ക്.

നെസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കാമ്പസ് ഇനിഷ്യേറ്റീവ്’ സംഘടിപ്പിച്ച സ്നേഹസംഗമത്തിന്റെ ഭാഗമായാണ് വീല്‍ ചെയര്‍‌ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. സഹജീവികള്‍ക്ക് സാന്ത്വനസ്പര്‍‌ശം നല്‍കാന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയില്‍ ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരുടെ പഠന പരിശീലന പരിപാടികള്‍ക്കായി ഉപയോഗിക്കും.